സ്കിസോഫ്രീനിയ
Dr. Rosen: You can’t reason your way out of this! Nash: Why not? Why can’t I? Dr. Rosen: Because your mind is where the problem is in the first place! Quote from the Movie ‘A Beautiful Mind’ – (2001) *** …
Dr. Rosen: You can’t reason your way out of this! Nash: Why not? Why can’t I? Dr. Rosen: Because your mind is where the problem is in the first place! Quote from the Movie ‘A Beautiful Mind’ – (2001) *** …
കോണ്‍വെന്റിന്റെ കൂറ്റന്‍ മതില്‍ക്കെട്ടിനകത്തേക്ക് പടര്‍ന്ന് നിന്നിരുന്ന വടവൃക്ഷത്തിന്റെ ശാഖകളിലൂടെയാണ് അവളുടെ സ്വപ്നങ്ങളിലേക്ക് ഉരഗങ്ങള്‍ ഇഴഞ്ഞ് കയറിയത്. സ്വപ്നങ്ങളുടെ തമ്പുരാന്റെ വലിയ പറ്റ് പുസ്തകത്തില്‍ അതിന് മുമ്പ് അവള്‍ പാമ്പുകളെ കിനാവ് കണ്ടതായി എഴുതിയിട്ടില്ല. ജീവിതത്തിന്റെ ആരംഭം മുതല്‍ അവ നിഴല് പോലെ കൂടെയുണ്ടായിരുന്നിട്ട് പോലും. അമ്മയുടെ വയറ്റില്‍ അവള്‍ ഉരുവായ കാലം മുതലാണ് തുടക്കം. കടലില്‍ …
ആകാശം കറുത്ത് തുടങ്ങുമ്പോള്‍ അവന്‍ പറമ്പില്‍ കൂട്ടുകാരൊത്ത് കളിക്കുകയായിരുന്നു. മാനം ഇരുണ്ടത് കൊണ്ട് മാത്രം മഴപെയ്യണമെന്നില്ല. പടിഞ്ഞാറേക്ക് നോക്കി, മേഘങ്ങള്‍ കറുത്ത് കറുത്ത് മുകളിലേക്ക് കയറി വരുന്നു. കണ്ടതും മഴ വരുന്നേ എന്നാര്‍ത്ത് വീട്ടിലേക്ക് ഒരോട്ടം. അച്ഛന്‍ വരാന്തയിലിരുന്ന് പുസ്തകം വായിക്കുന്നു. എന്തെടാ ബഹളം വയ്ക്കുന്നെ? സമാധാനമായിട്ട് വായിക്കാനും സമ്മതിക്കില്ലേ.. മഴ പെയ്യാന്‍ പോകുന്നു.. അതിന്? അമ്മയ്ക്ക് കുട …
ഭാഗം 1 – കാഴ്ച്ച എങ്ങും മഞ്ഞിന്റെ പുക.. പടിഞ്ഞാറ് നിന്ന് പതിവില്ലാതെ വീശിയ കാറ്റില്‍ മഞ്ഞിന്റെ തിരശ്ശീല അലിഞ്ഞ് തീര്‍ന്നതും കാഴ്ചകള്‍ തെളിഞ്ഞുവന്നു. ഓട്ട് വീടിന്റെ വരാന്തയിലിരുന്ന് പെണ്ണുങ്ങള്‍ വര്‍ത്തമാനം പറയുന്നു. അമ്മുവും അമ്മയും കുഞ്ഞമ്മമാരുമൊക്കെയുണ്ട്. മുറ്റത്ത് കുട്ടികള്‍ ഓടിക്കളിക്കുന്നു. അമ്മുവിന്റെ കുഞ്ഞ്, അവള്‍ കൊച്ചല്ലേ, കളിക്കൂട്ടത്തില്‍ നിന്ന് മാറി ഒരു കല്ലന്‍ തുമ്പിയുടെ …
സന്ധ്യാ സമയം, കുപ്പിവിളക്കിനടുത്തിരുന്ന് സതിപ്പെണ്ണിന്റെ കയ്യില്‍ മൈലാഞ്ചി കുഴമ്പ് കൊണ്ട് സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും വരയ്ക്കുകയായിരുന്നു അമ്മൂമ്മ.. പെണ്ണ് കൈനീട്ടി കൊടുക്കുന്നുണ്ടെന്നേയുള്ളൂ. ഇഷ്ടമില്ലാത്ത കാര്യം നിര്‍ബന്ധിച്ച് ചെയ്യിക്കുന്നതിന്റെ ദ്വേഷ്യവും സങ്കടവുമൊക്കെ അവളുടെ മുഖത്തുണ്ട്. “ഇനി എനിക്ക്.. ഇനി എനിക്ക് ” എന്ന് അടുത്തിരുന്ന അനിയന്‍ ചെക്കന്‍ തിടുക്കപ്പെട്ടു. അത് കേള്‍ക്കാതെ മൈലാഞ്ചി ചെറിയ ഉരുളയായി ഉരുട്ടി ശ്രദ്ധയോടെ …
അറ്റന്‍ഡര്‍ തിരഞ്ഞു വരുമ്പോള്‍ വൃദ്ധന്‍ വരാന്തയില്‍ കൂട്ടിരിപ്പുകാര്‍ക്കുള്ള ബഞ്ചില്‍ കൂനിക്കൂടിയിരിക്കുകയായിരുന്നു. കാര്യം അറിയിച്ച് തിരികെ നടക്കുന്ന തിനിടയില്‍ അയാള്‍ പലവട്ടം തിരിഞ്ഞു നോക്കി. ഇതെന്തു മനുഷ്യന്‍.. വൃദ്ധന്റെ ചുണ്ടുകള്‍ വിറകൊള്ളുന്നത് അരണ്ടവെളിച്ചത്തില്‍ അയാള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. കുറച്ച് നേരം കൂടി വൃദ്ധന്‍ അവിടെ ഇരുന്നു. കരയരുത്.. അയാള്‍ ആത്മാവിനോട് പറഞ്ഞു. ദുഃഖിച്ചിരുന്നാല്‍ ആരാണ് ജോലിയൊക്കെ തീര്‍ക്കുക? …
ഒരു അനുഭവ കഥ വായിച്ചതോര്‍ക്കുന്നു. അപകടത്തിനു ശേഷം ലോകത്തെ ജ്യാമിതീയ രൂപങ്ങളില്‍ മാത്രം കാണാന്‍ തുടങ്ങിയ ഒരാള്‍. ഇപ്പോള്‍ പ്രശസ്ത ഗണിതശാസ്ത്രജ്ഞരില്‍ ഒരാളാണത്രെ. അങ്ങനെ കാണുകയാണെങ്കില്‍ എന്തു രസമായിരിക്കും. ഈ ബസ് ഒരു ചതുരപ്പെട്ടിയാണ്. മുമ്പില്‍ ഡ്രൈവറുടെ കയ്യില്‍ വൃത്താകൃതിയിലെ സ്റ്റിയറിംഗ്. ജനാലകള്‍ക്ക് സമചതുരത്തിന്റെ രൂപമാണ്. ഷട്ടര്‍ അല്പം താഴ്ത്തിയാല്‍ ദീര്‍ഘചതുരമാകും. അതാ അവിടെ ഒരു …
കുചേല വൃത്താന്തം അഥവാ കൊടുമുടികള്‍ നിര്‍ദ്ധാരണം ചെയ്യാന്‍ പുറപ്പെട്ട ഒരു മനുഷ്യന്‍ Read more »
മനോഹരമായ സായാഹ്നം. കടല്‍ തീരത്ത് അര്‍ജന്റീനയുടേയും ബ്രസീലിന്റെയും ഹോളണ്ടിന്റെയും ജഴ്സികളണിഞ്ഞ കുട്ടികള്‍ കാല്‍പന്തു തട്ടിക്കളിക്കുന്നു. നിരയായി കിടക്കുന്ന സിമന്റ് ബഞ്ചുകളിലൊന്നിലിരുന്ന് കാമുകന്‍ കുട്ടികളുടെ ആവേശത്തോടെയുള്ള കളി കണ്ടു. കാമുകി ആകാശത്ത് മേഘങ്ങളില്‍ കുങ്കുമം പൂശി നില്‍ക്കുന്ന സൂര്യനെയും. മിഡ്ഫീല്‍ഡില്‍ നിന്ന് ഇടതു വിംഗിലേക്ക് നീട്ടിക്കൊടുത്ത പന്ത് ഒരു വിരുതന്‍ വേഗത്തിലോടിക്കയറി ഗോളിലേക്ക് മറിക്കാന്‍ ശ്രമിച്ചു. പ്രതിരോധത്തിലെ …
ഇന്ന് ഒരു മഹത് സംഭവത്തിന്റെ ഓര്‍മ്മ ദിവസമാണ്. ഞാന്‍ വീട്ടില്‍ ടെലിവിഷനിലെ സിനിമക്ക് മുന്നിലിരിക്കുന്നു. എന്നെ നിങ്ങള്‍ കണ്ടിട്ടുണ്ടാകം. നിങ്ങളുടെ കാറില്‍ ഞാന്‍ പലതവണ പെട്രോള്‍ നിറച്ച് തന്നിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റിലും ഹോട്ടലിലെ വാലറ്റ് പാര്‍ക്കിംഗിലുമൊക്കെ നിങ്ങളെന്നെ കണ്ടിട്ടുണ്ട്. ഒടുവില്‍ കാണുമ്പോള്‍ എറ്റിഎം ല്‍ നിന്ന് ആയിരക്കണക്കിന് രൂപ പിന്‍വലിക്കുന്ന നിങ്ങള്‍ക്ക് ഞാന്‍ കാവല്‍ നില്‍ക്കുകയായിരുന്നു. …
പുതിയ കാറ് വാങ്ങിയതിന്റെ പിറ്റേദിവസം, അതിന്റെ ചാവിയും കയ്യില്‍ പിടിച്ച് ജോസ് പത്രം വായിക്കുകയാണ്. അവധിയാണ്, നേരം വെളുത്തു വരുന്നതേയുള്ളൂ. ഇങ്ങനെയിരുന്നാലോ.. ചേട്ടത്തിയുടെ വീട്ടില്‍ പോണമെന്നു പറഞ്ഞതല്ലേ.. താമസിച്ചാല്‍ അങ്ങേര് പൊയ്ക്കളയും. കടം കൊടുത്ത കാശ് തിരിച്ച് വാങ്ങുന്ന കാര്യമാണ് ഭാര്യ പറയുന്നതെന്ന് തോന്നുമെങ്കിലും സംഗതി അതല്ല. by