“തറവാടിന്റെ തൊടിയിലേക്കിറങ്ങി നോക്കിയാല്‍ കണ്ണെത്താദൂരത്ത് കൊയ്യാറായ പാടം അതിനുമപ്പുറം കാഴ്ചക്ക് അതിര്‍ത്തികുറിച്ച് റെയില്‍വേപാളം. പാടത്തിന്റെ ഇങ്ങേക്കരയില്‍ ഓണത്തിന് ഊഞ്ഞാല്‍ കെട്ടിയിരുന്ന മാനത്തോളം കിളരമുള്ള മാവും മറ്റു മരങ്ങളും.. ഇതിനിടയിലൂടെ നെല്‍ച്ചെടികളില്‍ ഒരു ഓളമായി വീശിയതിന്റെ  സുഗന്ധവും പേറി ഇളം തെന്നല്‍ എന്റെ ചെവിയില്‍ മന്ത്രിക്കുന്നു.. മോനെന്നെ ഓര്‍ക്കുന്നുണ്ടോ.. എന്നെ ഞാനാക്കിയ ഗ്രാമത്തെ എങ്ങനെ മറക്കാന്‍ , …

#Oru nuNa കഥ Read more »

നടുവിനു താഴെ ചലിക്കാനാകാതെ, അകന്നകന്നുപോകുന്ന ചുവരുകളെയും നോക്കി വീട്ടിലെ ഈ പഞ്ഞികിടക്കയില്‍ നാളുകളേറെയായി. ആശുപത്രിയില്‍ വച്ച് ഉറകൂടിക്കാനാകാത്ത തുടയെല്ലുകഷ്ണങ്ങളില്‍ സ്റ്റീല്‍ റാഡു കുത്തിയിറക്കി പ്ലാസ്റ്ററിന്റെ കൊക്കൂണില്‍ വേദന കടിച്ചമര്‍ത്തി തപം ചെയ്യുന്നു. ഒരു നാള്‍ ശലഭമായി ഉയരാമെന്ന പ്രതീക്ഷയില്‍. ഓര്‍മ്മക്കു കറുത്ത ഇടവേളകള്‍.. മറവിയുടെ പഴുതുകളിലൂടെ ഇരുളും വെളിച്ചവും കലര്‍ന്ന ദൃശ്യങ്ങള്‍ ചിതറിവീണു. എഞ്ചിനീയറിംഗ് കഴിഞ്ഞ് …

അയഥാര്‍ത്ഥ ലോകത്തിലെ ആവര്‍ത്തന കാഴ്ചകള്‍ Read more »