എംബ്ലം
മറ്റവന്‍മാരുടെ കൊടിയും പോസ്റ്ററുമൊക്കെ കണ്ടിട്ടെനിക്കു സഹിക്കുന്നില്ലെന്റെ രവി മാഷേ.. നമ്മുടെ പാര്‍ട്ടിക്കും ഒരു തകര്‍പ്പന്‍ എംബ്ലം ചെയ്യണം.. അപ്പോ കൈപ്പത്തിയോ? കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടി നോട്ടീസില്‍ നിറങ്ങള്‍ വാരിയൊഴിച്ചു കൊണ്ടു മാഷ് ചോദിച്ചു. കൈപ്പത്തി നമ്മുടെ തെരഞ്ഞെടുപ്പു ചിഹ്നമല്ലേ ങും.. കൈപ്പത്തിയല്ലാതൊരു ചിഹ്നം പാര്‍ട്ടിക്ക് എംബ്ലമായി വേണം.. അതിനിപ്പോ ഏതാ പറ്റിയത് ? മാഷ് …