പൊതുവെ കമ്പ്യൂട്ടറിനോടു താല്‍പര്യമുള്ള ഒരാളല്ല ദിവാകരപണിക്കര്‍ . സുഹൃത്തുക്കള്‍ പലരും പറയുന്ന ഫേസ് ബുക്കും , യൂട്യൂബുമൊന്നും ഇതുവരെ ഒട്ടും കൊതിപ്പിച്ചിട്ടുമില്ല. ഓഫീസ് കാര്യത്തിനുള്ള ഇമെയില്‍ പോലും കീഴ് ജീവനക്കാരാണ് നോക്കുന്നത്. പുതിയ ലാവണത്തിലേക്കെത്തുന്നതുവരെ വരെ ഈ യന്ത്രം അനാവശ്യമാണെന്നായിരുന്നു പണിക്കരുടെ നിലപാട്. ഇന്നത്തെ സംഭവത്തോടെ അത് അനാവശ്യമെന്നുമാത്രമല്ല സ്വസ്ഥമായ ജീവിതത്തിന് അസൌകര്യമുണ്ടാക്കുന്ന ഒന്നാണെന്നുകൂടി ബോധ്യമായി. …

ഗേറ്റ് വേ ഓഫ് കേരള Read more »

പേരകുട്ടികള്‍ക്കു സ്കൂളില്‍ കൊണ്ടുപോകാനുള്ള ആഹാരം പാത്രത്തിലാക്കുകയാണ് അമ്മ. അടുത്തമുറിയില്‍ മരുമകള്‍ കുട്ടികളെ ഒരുക്കുന്നതിനിടെ അനാവശ്യമായി കയര്‍ക്കുന്നത് വല്ലാതെ അലോസരപ്പെടുത്തുന്നു. രാവിലെ ഭര്‍ത്താവുമായി സ്കൈപ്പിലെ സംസാരം കഴിഞ്ഞതില്‍ പിന്നെ അവള്‍ വല്ലാത്ത ക്ഷോഭത്തിലാണ്. പുതുതലമുറയുടെ ഉത്തരാധുനിക സംഘര്‍ഷങ്ങള്‍ നാട്ടറിവിന്റെ പച്ചമരുന്ന് കൊണ്ടു തീര്‍ക്കാന്‍ കഴിയില്ല എന്നറിയാവുന്നതിനാല്‍ ഒന്നും കണ്ടില്ല എന്നു നടിക്കാം. അതിര്‍ത്തിയിലെ വെടിയൊച്ചകള്‍ക്കിടയില്‍ നിന്നും വല്ലപ്പോഴും …

ഗതാഗതകുരുക്കിനിടയിലെ ശലഭങ്ങള്‍ Read more »