നിഘണ്ടു

സന്തോഷ വര്‍ത്തമാനം: 
പുതിയ പതിപ്പില്‍ നിന്നും നീതി, നന്മ, കരുണ എന്നീ പദങ്ങള്‍ ഒഴിവാക്കിയിട്ടില്ല.

കാരണം:
നീതി ഒരു മരുന്നുഷാപ്പിന്റെ പേരും നന്മ കുടുംബശ്രീ ക്യാന്റീനും കരുണ ലോട്ടറി ടിക്കറ്റുമാണ്

പത്രവാര്‍ത്ത:
നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കപ്പെട്ട സദാചാരം, മാനവികത, മതേതരത്വം മുതലായവ വഴിയരികില്‍ കുമിഞ്ഞുകൂടി ചീഞ്ഞുനാറുന്നതിനാല്‍ അവ നീക്കം ചെയ്യാനുള്ള നടപടി സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Facebooktwitterredditpinterestlinkedinmailby feather