അസ്വസ്ഥതയുടെ വെയില്‍ച്ചൂടില്‍ പൊരിഞ്ഞമനസ്സുമായി ട്യൂഷന്‍ സെന്ററിന്റെ ഓഫീസ് മുറിയിലിരിക്കുകയായിരുന്നു. ഓലപ്പുരയുടെ വാതില്‍ക്കല്‍ തെരഞ്ഞ് വന്ന ആളെക്കണ്ട് ചാടിയെണീറ്റു. വരണം, ഇരിക്കണം, എനിക്കൊരു തിരക്കുമില്ല.. അടുത്ത പിരീഡ് വരെ ഫ്രീയാ.. അതിഥിയെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. ഉപചാരങ്ങള്‍ ഹ്രസ്വമായിക്കഴിച്ച് നേരെ വിഷയത്തിലേക്ക് കടന്നു. സുനിയുടെ ഡോക്യുഫിക്ഷന്‍ കണ്ടായിരുന്നോ? അത് നമ്മുടെ കോയയുടെ കഥയാണ്. അതേന്നേ, ചുമട്ടുകാരന്‍ കോയ. …

കോയ പറഞ്ഞ സിനിമാക്കഥ Read more »

മുഖസ്തുതി പറയുകയാണെന്ന് കരുതരുത്.. നിനക്ക് നന്നായി പറ്റുന്നത് കുറ്റം പറച്ചിലാ. ആ ലൈനില്‍ തന്നെ പിടിയ്ക്ക്. ആദ്യം ആട് ജീവിതത്തെ അലക്കി വെടിപ്പാക്ക്. “പ്രവാസജീവിതം വിജയകരമായി കച്ചവടം ചെയ്ത കഥാകാരന്‍ അഥവാ എഴുത്തുകാരന്റെ സംഭാവനകള്‍ക്കായി പുസ്തകം ആദ്യന്തം മേ മേ കരയുന്നു”. എഴുതിക്കോ, സംഗതി എറിക്കുമെന്നത് മൂന്നരത്തരം! അല്ലെങ്കില്‍ ഇപ്പഴത്തെ സെന്‍സേഷന്‍ ടിഡിയുടെ കഴുത്തിന് കുത്തിപ്പിടിക്കണം. …

രക്തത്തിന് ദുര്‍ഗന്ധം Read more »

വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നില്ല.., ഉണ്ണീടെ പഠിത്തം ശ്രദ്ധിക്കുന്നില്ല.. എന്നിങ്ങനെ പരാതികള്‍ കേട്ടുമടുത്ത് അച്ഛന്‍ ഉണ്ണിയെ ഒരു പാഠം പഠിപ്പിക്കാന്‍ വിളിച്ചിരുത്തി.  ഗണിത പാഠപുസ്തകം നെടുകെയും കുറുകെയും തിരിച്ചും മറിച്ചും പരിശോധിച്ച് ഉള്ളതില്‍ ഏറ്റം പാടെന്ന് തോന്നിയ പ്രശ്നം തന്നെ കൊടുത്ത് സമാധാനമായി കസേരയില്‍ ചാരിയിരുന്നു. ഇനി ആരും കുറ്റം പറയില്ലല്ലോ.. 72 ഡിഗ്രി സമഉള്‍ക്കോണളവുകളുള്ള ഒരു …

പെന്റഗണ്‍ Read more »

സന്തോഷ വര്‍ത്തമാനം:  പുതിയ പതിപ്പില്‍ നിന്നും നീതി, നന്മ, കരുണ എന്നീ പദങ്ങള്‍ ഒഴിവാക്കിയിട്ടില്ല. കാരണം: നീതി ഒരു മരുന്നുഷാപ്പിന്റെ പേരും നന്മ കുടുംബശ്രീ ക്യാന്റീനും കരുണ ലോട്ടറി ടിക്കറ്റുമാണ് പത്രവാര്‍ത്ത: നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കപ്പെട്ട സദാചാരം, മാനവികത, മതേതരത്വം മുതലായവ വഴിയരികില്‍ കുമിഞ്ഞുകൂടി ചീഞ്ഞുനാറുന്നതിനാല്‍ അവ നീക്കം ചെയ്യാനുള്ള നടപടി സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് …

നിഘണ്ടു Read more »

കോണ്‍വെന്റിന്റെ കൂറ്റന്‍ മതില്‍ക്കെട്ടിനകത്തേക്ക് പടര്‍ന്ന് നിന്നിരുന്ന വടവൃക്ഷത്തിന്റെ ശാഖകളിലൂടെയാണ് അവളുടെ സ്വപ്നങ്ങളിലേക്ക് ഉരഗങ്ങള്‍ ഇഴഞ്ഞ് കയറിയത്. സ്വപ്നങ്ങളുടെ തമ്പുരാന്റെ വലിയ പറ്റ് പുസ്തകത്തില്‍ അതിന് മുമ്പ് അവള്‍ പാമ്പുകളെ കിനാവ് കണ്ടതായി എഴുതിയിട്ടില്ല. ജീവിതത്തിന്റെ ആരംഭം മുതല്‍ അവ നിഴല് പോലെ കൂടെയുണ്ടായിരുന്നിട്ട് പോലും. അമ്മയുടെ വയറ്റില്‍ അവള്‍ ഉരുവായ കാലം മുതലാണ് തുടക്കം. കടലില്‍ …

സര്‍പ്പപാപങ്ങള്‍ Read more »