സംസാരിക്കുന്ന മൈന
അപ്പുവും ചന്തുവും നിഷയും ആമിനയുമൊക്കെ തൂക്കുപാത്രത്തില്‍ ഉച്ചക്കഞ്ഞി വാങ്ങിക്കൊണ്ടുവന്ന് സ്ഥിരമായി കഴിക്കാന്‍ ഇരിക്കുന്ന മരച്ചുവട്ടില്‍ വട്ടത്തിലിരുന്നു. ചന്തു വളരെ നാടകീയമായി കാക്കി നിക്കറിന്റെ പോക്കറ്റില്‍ നിന്നും പച്ച മാറിയിട്ടില്ലാത്ത ഒരു നീണ്ട വാളന്‍ പുളി പുറത്തെടുത്തു കാട്ടി. കണ്ടോ, ഞാന്‍ വഴിക്കൊരിടത്തു നിന്നു കഞ്ഞീടൊപ്പം കഴിക്കാന്‍ പറിച്ചതാ. എനിക്കും താ.. പുളിയെക്കുറിച്ചുള്ള ആലോചന തന്നെ വായിലൂറ്റിയ …