പൊതുവെ കമ്പ്യൂട്ടറിനോടു താല്‍പര്യമുള്ള ഒരാളല്ല ദിവാകരപണിക്കര്‍ . സുഹൃത്തുക്കള്‍ പലരും പറയുന്ന ഫേസ് ബുക്കും , യൂട്യൂബുമൊന്നും ഇതുവരെ ഒട്ടും കൊതിപ്പിച്ചിട്ടുമില്ല. ഓഫീസ് കാര്യത്തിനുള്ള ഇമെയില്‍ പോലും കീഴ് ജീവനക്കാരാണ് നോക്കുന്നത്. പുതിയ ലാവണത്തിലേക്കെത്തുന്നതുവരെ വരെ ഈ യന്ത്രം അനാവശ്യമാണെന്നായിരുന്നു പണിക്കരുടെ നിലപാട്. ഇന്നത്തെ സംഭവത്തോടെ അത് അനാവശ്യമെന്നുമാത്രമല്ല സ്വസ്ഥമായ ജീവിതത്തിന് അസൌകര്യമുണ്ടാക്കുന്ന ഒന്നാണെന്നുകൂടി ബോധ്യമായി. …

ഗേറ്റ് വേ ഓഫ് കേരള Read more »

പേരകുട്ടികള്‍ക്കു സ്കൂളില്‍ കൊണ്ടുപോകാനുള്ള ആഹാരം പാത്രത്തിലാക്കുകയാണ് അമ്മ. അടുത്തമുറിയില്‍ മരുമകള്‍ കുട്ടികളെ ഒരുക്കുന്നതിനിടെ അനാവശ്യമായി കയര്‍ക്കുന്നത് വല്ലാതെ അലോസരപ്പെടുത്തുന്നു. രാവിലെ ഭര്‍ത്താവുമായി സ്കൈപ്പിലെ സംസാരം കഴിഞ്ഞതില്‍ പിന്നെ അവള്‍ വല്ലാത്ത ക്ഷോഭത്തിലാണ്. പുതുതലമുറയുടെ ഉത്തരാധുനിക സംഘര്‍ഷങ്ങള്‍ നാട്ടറിവിന്റെ പച്ചമരുന്ന് കൊണ്ടു തീര്‍ക്കാന്‍ കഴിയില്ല എന്നറിയാവുന്നതിനാല്‍ ഒന്നും കണ്ടില്ല എന്നു നടിക്കാം. അതിര്‍ത്തിയിലെ വെടിയൊച്ചകള്‍ക്കിടയില്‍ നിന്നും വല്ലപ്പോഴും …

ഗതാഗതകുരുക്കിനിടയിലെ ശലഭങ്ങള്‍ Read more »

തിരക്ക് പിടിച്ച പ്രഭാതത്തിലെ ജോലികള്‍ക്ക് ശേഷം ക്ഷീണിതനായി പതിവുള്ള ഉച്ചമയക്കത്തിലായിരുന്നു. കസേരയിലിരുന്ന് മേശയിലൂന്നിയ കയ്യില്‍ താടി ഉറപ്പിച്ചാല്‍ മേശപ്പുറത്തെ ഫയല്‍ വായിക്കുകയാണെന്നേ ആളുകള്‍ കരുതൂ. ഓര്‍മ്മകളോടടുത്തും ചിലപ്പോള്‍ ഉയര്‍ന്ന് പൊങ്ങിയും മനസ്സ് അപ്പൂപ്പന്‍ താടിപോലെ നീങ്ങവേയാണ് തൊട്ടടുത്ത് നിന്ന് കനത്ത ശകാരം കേട്ടത്. ഞെട്ടി ഉണര്‍ന്ന് പകപ്പോടെ ചുറ്റും നോക്കി, സഹപ്രവര്‍ത്തകനായ മുരടന്‍ ആന്റണി ഫോണിലൂടെ …

ഒരു പ്രവര്‍ത്തി ദിവസം Read more »

ഓടി ക്ഷീണിച്ചപ്പോള്‍ ക്ലാസ്സ് മുറിയില്‍ ഒളിച്ച് നിന്ന് നന്ദു ആര്‍ത്തിയോടെ ശ്വാസം വിഴുങ്ങി. സഹകള്ളന്‍മാര്‍ പോലീസുകാരെ കളിയാക്കിക്കൊണ്ട് കൊണ്ട് സ്കൂള്‍ മുറ്റത്ത് ഓടുന്നു. കളിയുടെ രസം കളഞ്ഞ് അധികസമയം ഒളിച്ചുനില്‍ക്കാന്‍ കഴിയില്ല. കിതപ്പടക്കി ക്ലാസ്സിന് പുറത്ത് കളിമുറ്റത്തേക്കോടി.

തൊട്ടേ…. മുറിക്ക് വെളിയില്‍ ഒളിച്ചിരുന്ന ഒരു കുട്ടി പോലീസ് പിടികൂടിയതാണ്. എതിരാളിയെ നന്ദു ദ്വേഷ്യത്തോടെ നോക്കി. ചട്ടുകാലന്‍ കുഞ്ഞുമോന്‍. ആദ്യമായാണെന്ന് തോന്നുന്നു അവന്‍ ആരെയെങ്കിലും പിടിക്കുന്നത്. വയ്യാത്ത കാലും വച്ച് അവന്‍ മണ്ടി വരുമ്പോഴേക്കും മറ്റുള്ളവര്‍ പിടിക്കാനാവാത്ത ദൂരെത്തേക്കോടുകയാണ് പതിവ്. അവന്‍ സന്തോഷം കൊണ്ട് കുടുകുടെ ചിരിക്കുന്നത് കണ്ട് നന്ദുവിന്റെ പകയും ചിരിക്ക് വഴിമാറി. കൂട്ട ചിരിക്കൊടുവില്‍ അവന്‍ കുഞ്ഞുമോനെയും കൂട്ടി വരാന്തയിലിരുന്നു. സംഘത്തലവനെ പോലെ നിയമ ലംഘകരായ കൂട്ടാളികള്‍ക്ക് പതുങ്ങിച്ചെല്ലുന്ന ശത്രുക്കളെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തു.

“എടീ മേരി, ഇന്നലെ എന്തായിരുന്നു ഇടപാട്? നമ്മളെ കണ്ടില്ലല്ല്.” വശത്തുകിടന്ന മീനിന്റെ അവശിഷ്ടങ്ങളിലേക്ക് മുറുക്കാന്‍ നീട്ടി തുപ്പിക്കൊണ്ട് സോളമന്‍ ചോദിച്ചു.

തലേന്നത്തെ കച്ചവടത്തിന് മേരി പണം വാങ്ങാത്തതിന്റെ കെറുവാണ് അയാള്‍ പറഞ്ഞ് തീര്‍ക്കുന്നത്. ചന്തയിലെ മീന്‍ കച്ചവടക്കാരികള്‍ അയാളുടെ പക്കല്‍ നിന്നാണ് കാശ് കടം വാങ്ങുന്നത്. അതിരാവിലെ അവര്‍ ചന്തയില്‍ എത്തു മുമ്പെ സോളമന്‍ ശിങ്കിടിമാര്‍ക്കൊപ്പം അവിടെ ഹാജരായിരിക്കും. ലോറികളില്‍ നിറയെ മീനുമായി മൊത്തക്കച്ചവടക്കാരായ മാപ്പിളമാരും അതിനോടൊപ്പം ചന്തയിലെത്തിയിട്ടുണ്ടാകും.