പിറകിലെ പടുകൂറ്റന്‍ ഫ്ലക്സ് ബോര്‍ഡില്‍ മറോഡോണയും മുതലാളിയും ചേര്‍ന്നു നില്‍ക്കുന്ന ജൂവല്ലറിയുടെ പരസ്യം. ഇതാ ഈ പുതുവത്സരം മുതല്‍ നിങ്ങളുടെ നഗരത്തിലും എന്ന് വലിയ വര്‍ണ്ണ അക്ഷരങ്ങളില്‍ എഴുതി വച്ചിട്ടുണ്ട്. പന്തുകളിക്കാരന്റെ ഭാവത്തില്‍ അരനിക്കറുമിട്ടു നില്‍ക്കുന്ന മുതലാളി മറോഡോണയുടെ കണ്ണുവെട്ടിച്ച് പാപ്പനെ രൂക്ഷമായി നോക്കുന്നു. ഇറങ്ങിപോകാറായില്ലേടാ എന്നാണ് അതിന്റെ അര്‍ത്ഥം. മറോഡോണ പാപ്പന്റെ ദൌര്‍ബല്യമാണ്, അല്ലെങ്കില്‍ …

പാപ്പന്റെ ക്രിസ്ത്മസ്സ് Read more »

“അതു കൊള്ളാം, അതു കൊള്ളാം, കാര്‍ന്നോത്തി നല്ല തമാശക്കാരി തന്നെ.” അമ്മച്ചി കുലുങ്ങികുലുങ്ങി ചിരിച്ചു. “മനുഷ്യാ ചങ്കുവേദനയാണെന്ന് കാണിക്കുമ്പോ നെഞ്ചിന്റെ ഇടതുവശത്ത് അമര്‍ത്തണം.” കാര്‍ന്നോത്തി പറഞ്ഞ വാചകം അവരൊന്നുകൂടി ആവര്‍ത്തിച്ചു.. അവിടെ വീണ്ടും കൂട്ടച്ചിരിയായി. വീട് വിശാലമായ പറമ്പിനുള്ളിലായതു കൊണ്ട് റോഡിലൂടെ പോകുന്നവര്‍ ബഹളമൊന്നും കേള്‍ക്കില്ല. കേട്ടിരുന്നെങ്കില്‍ ഈ വീട്ടിലെ വയസ്സിത്തള്ളക്ക് ഭ്രാന്ത് പിടിച്ചെന്നു കരുതും. …

ഒരു സീരിയല്‍ കഥയുടെ അവസാനം Read more »

കൂപ്പുകൈകളുമായ് ബലിവട്ടത്തില്‍ നിന്ന് ഗര്‍ഭഗൃഹത്തിലെ അരണ്ടവെളിച്ചത്തിലേക്ക് നോക്കി അനന്തശയനനോട് ആവലാതികളൊക്കെ പറഞ്ഞ് തിരികെയെത്തിയപ്പോഴേക്കും വൈകിയിരുന്നു. തെരുവില്‍ കോലപ്പൊടിയില്‍ വരച്ചുണ്ടാക്കിയ രൂപങ്ങള്‍ ആസ്വദിച്ച്, പരിചയക്കാരോട് മിണ്ടി സൈക്കിളുമുരുട്ടിയാണ് സാധാരണ ജോലിക്കു പോകുക. ഇനി വേഗത്തില്‍ ചവിട്ടിയാല്‍ പോലും സമയത്തിന് സ്റ്റേഷനിലെത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. കുറച്ച് ദൂരം സൈക്കിള്‍ ചവിട്ടിയപ്പോള്‍ തന്നെ ചെറുതായി കിതച്ചു തുടങ്ങി. മനസ്സിനും ശരീരത്തിനും …

സ്വാമിയും പെണ്‍മക്കളും Read more »

അപ്പുവും ചന്തുവും നിഷയും ആമിനയുമൊക്കെ തൂക്കുപാത്രത്തില്‍ ഉച്ചക്കഞ്ഞി വാങ്ങിക്കൊണ്ടുവന്ന് സ്ഥിരമായി കഴിക്കാന്‍ ഇരിക്കുന്ന മരച്ചുവട്ടില്‍ വട്ടത്തിലിരുന്നു. ചന്തു വളരെ നാടകീയമായി കാക്കി നിക്കറിന്റെ പോക്കറ്റില്‍ നിന്നും പച്ച മാറിയിട്ടില്ലാത്ത ഒരു നീണ്ട വാളന്‍ പുളി പുറത്തെടുത്തു കാട്ടി. കണ്ടോ, ഞാന്‍ വഴിക്കൊരിടത്തു നിന്നു കഞ്ഞീടൊപ്പം കഴിക്കാന്‍ പറിച്ചതാ. എനിക്കും താ.. പുളിയെക്കുറിച്ചുള്ള ആലോചന തന്നെ വായിലൂറ്റിയ …

സംസാരിക്കുന്ന മൈന Read more »

മറ്റവന്‍മാരുടെ കൊടിയും പോസ്റ്ററുമൊക്കെ കണ്ടിട്ടെനിക്കു സഹിക്കുന്നില്ലെന്റെ രവി മാഷേ.. നമ്മുടെ പാര്‍ട്ടിക്കും ഒരു തകര്‍പ്പന്‍ എംബ്ലം ചെയ്യണം.. അപ്പോ കൈപ്പത്തിയോ? കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടി നോട്ടീസില്‍ നിറങ്ങള്‍ വാരിയൊഴിച്ചു കൊണ്ടു മാഷ് ചോദിച്ചു. കൈപ്പത്തി നമ്മുടെ തെരഞ്ഞെടുപ്പു ചിഹ്നമല്ലേ ങും.. കൈപ്പത്തിയല്ലാതൊരു ചിഹ്നം പാര്‍ട്ടിക്ക് എംബ്ലമായി വേണം.. അതിനിപ്പോ ഏതാ പറ്റിയത് ? മാഷ് …

എംബ്ലം Read more »

“കോണ്‍ഗ്രസ്സനുകൂല സംഘടന എന്തിനാണ് ഇങ്ക്വിലാബ് വിളിക്കുന്നത്.” “ഇങ്ക്വിലാബ് വിളിച്ചെന്നോ..” മാഷ് അല്പം അസ്വസ്ഥനായി. “വിട്ടു കള മാഷേ ഇടതില്‍ നിന്നു ചാടി വന്നവര്‍ക്കു വിളി മാറി പോയതാകും..” ആക്രമിക്കാന്‍ ഒരു പഴുതു കിട്ടിയ സന്തോഷം പുറത്തു കാട്ടാതെ അബ്ദു നിസംഗഭാവത്തില്‍ അമ്പെയ്തു. ഡൈ ചെയ്ത താടി അമര്‍ത്തി തടവി മാഷ് കണ്ണുകള്‍ കൂര്‍പ്പിച്ച് അബ്ദുവിനോടു ചോദിച്ചു.. …

പരമമായ സത്യം Read more »

പാറക്കല്ലുകള്‍ കൊണ്ടു കെട്ടിയ പഴയ കുരിശ്ശടിക്കുമുന്നില്‍ പുതുതായി നിരത്തിയ വെള്ളമണലില്‍ പോക്കുവെയില്‍ ചിന്നി ചിതറി വീണു പല പല ചിത്രങ്ങള്‍ വരച്ചു.  ഇതൊന്നും ശ്രദ്ധിക്കാതെ ആ മണലില്‍ പുണ്യാളന്റെ പ്രതിമക്കുനേരെ കൈകൂപ്പി കണ്ണുകള്‍ പാതിയടച്ച് ഒരുകൂട്ടം സ്ത്രീകള്‍ ജപമാല ഉരുവിട്ടുകൊണ്ടിരുന്നു.. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അവിടത്തെ രാജ്യം സ്വര്‍ഗ്ഗത്തിലെ പോലെ… കൊന്തയുരുട്ടി …

തന്തക്കാല് Read more »

ഗൌരീ.. ആ ജനാല തുറന്നു എന്തു കാണുവാ? തുറക്കരുതെന്ന് പറഞ്ഞതല്ലേ. വീടുമൊത്തം ഇനി പൊടി നിറയും. ഇതുപോലെ അനുസരണയില്ലാത്ത ഒരു കുട്ടി.. ഭാര്യ മകളോടു കയര്‍ക്കുന്നു.. ഇതിന് തുടര്‍ച്ച മിക്കവാറും എന്നോടായിരിക്കും. ആഹാ.. ഇതു കണ്ട് ചുമ്മാ ഇരിക്കുവാണോ. ആ ജനാല എന്തിനാണ് അടച്ചിട്ടതെന്ന് അറിയില്ലേ? അവള്‍ അതു തുറക്കുമ്പോള്‍ ഒന്നു വിലക്കിയാലെന്താ? വീടു വൃത്തിയാക്കി …

ഗൌരിയും മുതിര്‍ന്നവരും Read more »

“തറവാടിന്റെ തൊടിയിലേക്കിറങ്ങി നോക്കിയാല്‍ കണ്ണെത്താദൂരത്ത് കൊയ്യാറായ പാടം അതിനുമപ്പുറം കാഴ്ചക്ക് അതിര്‍ത്തികുറിച്ച് റെയില്‍വേപാളം. പാടത്തിന്റെ ഇങ്ങേക്കരയില്‍ ഓണത്തിന് ഊഞ്ഞാല്‍ കെട്ടിയിരുന്ന മാനത്തോളം കിളരമുള്ള മാവും മറ്റു മരങ്ങളും.. ഇതിനിടയിലൂടെ നെല്‍ച്ചെടികളില്‍ ഒരു ഓളമായി വീശിയതിന്റെ  സുഗന്ധവും പേറി ഇളം തെന്നല്‍ എന്റെ ചെവിയില്‍ മന്ത്രിക്കുന്നു.. മോനെന്നെ ഓര്‍ക്കുന്നുണ്ടോ.. എന്നെ ഞാനാക്കിയ ഗ്രാമത്തെ എങ്ങനെ മറക്കാന്‍ , …

#Oru nuNa കഥ Read more »

നടുവിനു താഴെ ചലിക്കാനാകാതെ, അകന്നകന്നുപോകുന്ന ചുവരുകളെയും നോക്കി വീട്ടിലെ ഈ പഞ്ഞികിടക്കയില്‍ നാളുകളേറെയായി. ആശുപത്രിയില്‍ വച്ച് ഉറകൂടിക്കാനാകാത്ത തുടയെല്ലുകഷ്ണങ്ങളില്‍ സ്റ്റീല്‍ റാഡു കുത്തിയിറക്കി പ്ലാസ്റ്ററിന്റെ കൊക്കൂണില്‍ വേദന കടിച്ചമര്‍ത്തി തപം ചെയ്യുന്നു. ഒരു നാള്‍ ശലഭമായി ഉയരാമെന്ന പ്രതീക്ഷയില്‍. ഓര്‍മ്മക്കു കറുത്ത ഇടവേളകള്‍.. മറവിയുടെ പഴുതുകളിലൂടെ ഇരുളും വെളിച്ചവും കലര്‍ന്ന ദൃശ്യങ്ങള്‍ ചിതറിവീണു. എഞ്ചിനീയറിംഗ് കഴിഞ്ഞ് …

അയഥാര്‍ത്ഥ ലോകത്തിലെ ആവര്‍ത്തന കാഴ്ചകള്‍ Read more »