രാത്രി വൈകിയിട്ടും കിച്ചുവിനുറങ്ങാന്‍ സാധിച്ചില്ല. മുറ്റത്തെ മേളത്തിന്റെ ശബ്ദം കാത് തുളച്ച് കയറുന്നു. അച്ഛന്‍ അവധിക്കു വന്നതില്‍ പിന്നെ മിക്കവാറും ആഘോഷമാണ്. കൂട്ടിന് അമ്മയുടെ അനിയന്മാരും. ഇന്ന് നാണുവേട്ടനുമുണ്ട്. നല്ല പൊക്കവും വണ്ണവുമൊക്കെയുണ്ടെങ്കിലും നാണുവേട്ടന്‍ പാവമാണ്. ശരീരത്തിന്റ അത്ര വളര്‍ച്ച മനസ്സിനില്ലെന്നു തോന്നും. ആരോടും വഴക്കടിക്കില്ല. എന്തു പറഞ്ഞാലും ചിരിച്ചോണ്ടു നില്ക്കും. വീട് കുറച്ച് അകലെയാണ്. …

കഥ കഥ കാഞ്ഞിരമേ.. Read more »

സുഹൃത്തേ മീറ്റിംഗ് തുടങ്ങാന്‍ ഇനിയും സമയമുണ്ട്. ധൃതിവയ്ക്കാതെ ഇങ്ങ് അടുത്തേക്കിരിക്കൂ. യോഗം തുടങ്ങുന്നവരെ നമുക്കെന്തെങ്കിലും സംസാരിക്കാം. കയ്യില്‍ ഇന്നത്തെ പത്രമാണോ? ഞാന്‍ രാവിലെ പത്രം വായിക്കുന്നതിനിടയില്‍ കുറെ നാളുകള്‍ക്കു ശേഷം ഒരാളെ ഓര്‍ത്തു. എന്റെ പഴയൊരു കൂട്ടുകാരന്‍, രാജു. ഇപ്പോള്‍ കല്ക്കട്ടയിലാണ്. വളരെ രസകരമായ ഒരു സംഭവമാണ് ഓര്‍ത്തത്, നിങ്ങള്‍ കേള്‍ക്കണം. ഞാന്‍ സഹ്യപര്‍വ്വതങ്ങള്‍ക്കിടയിലുള്ള ഗ്രാമത്തിലെ …

പൊട്ടന്‍പ്ലാവില്‍ നിന്ന് കുടിയാന്മല വഴി തളിപ്പറമ്പിലേക്ക് Read more »

ജനാലയുടെ പുറത്തുള്ള മരക്കൊമ്പിലിരുന്ന് കുയില്‍ പതിവു പോലെ വിളിച്ചു. പക്ഷേ എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല, പനി പണിപറ്റിച്ചെന്നാണ് തോന്നില്ലത്. ഞായറാഴ്ച ആയതുകൊണ്ട് സമാധാനം, ഓഫീസില്‍ പോകണ്ടല്ലോ. ഒന്നു മൂരി നിവര്‍ത്തി വലത്തേക്കു ചരിഞ്ഞു കിടന്നു. അവിടം ഒഴിഞ്ഞു കിടക്കുകയാണ്, അജി നേരത്തേ എഴുന്നേറ്റ് നടക്കാന്‍ പോയതാവണം. ഷീറ്റ് വലിച്ച് തലവഴി മൂടി കുറച്ച്നേരം കൂടെ ഉറങ്ങാന്‍ ശ്രമിച്ചു, …

പിണക്കം, പനി, വിരുന്നുകാരന്‍ Read more »

പിറകിലെ പടുകൂറ്റന്‍ ഫ്ലക്സ് ബോര്‍ഡില്‍ മറോഡോണയും മുതലാളിയും ചേര്‍ന്നു നില്‍ക്കുന്ന ജൂവല്ലറിയുടെ പരസ്യം. ഇതാ ഈ പുതുവത്സരം മുതല്‍ നിങ്ങളുടെ നഗരത്തിലും എന്ന് വലിയ വര്‍ണ്ണ അക്ഷരങ്ങളില്‍ എഴുതി വച്ചിട്ടുണ്ട്. പന്തുകളിക്കാരന്റെ ഭാവത്തില്‍ അരനിക്കറുമിട്ടു നില്‍ക്കുന്ന മുതലാളി മറോഡോണയുടെ കണ്ണുവെട്ടിച്ച് പാപ്പനെ രൂക്ഷമായി നോക്കുന്നു. ഇറങ്ങിപോകാറായില്ലേടാ എന്നാണ് അതിന്റെ അര്‍ത്ഥം. മറോഡോണ പാപ്പന്റെ ദൌര്‍ബല്യമാണ്, അല്ലെങ്കില്‍ …

പാപ്പന്റെ ക്രിസ്ത്മസ്സ് Read more »

“അതു കൊള്ളാം, അതു കൊള്ളാം, കാര്‍ന്നോത്തി നല്ല തമാശക്കാരി തന്നെ.” അമ്മച്ചി കുലുങ്ങികുലുങ്ങി ചിരിച്ചു. “മനുഷ്യാ ചങ്കുവേദനയാണെന്ന് കാണിക്കുമ്പോ നെഞ്ചിന്റെ ഇടതുവശത്ത് അമര്‍ത്തണം.” കാര്‍ന്നോത്തി പറഞ്ഞ വാചകം അവരൊന്നുകൂടി ആവര്‍ത്തിച്ചു.. അവിടെ വീണ്ടും കൂട്ടച്ചിരിയായി. വീട് വിശാലമായ പറമ്പിനുള്ളിലായതു കൊണ്ട് റോഡിലൂടെ പോകുന്നവര്‍ ബഹളമൊന്നും കേള്‍ക്കില്ല. കേട്ടിരുന്നെങ്കില്‍ ഈ വീട്ടിലെ വയസ്സിത്തള്ളക്ക് ഭ്രാന്ത് പിടിച്ചെന്നു കരുതും. …

ഒരു സീരിയല്‍ കഥയുടെ അവസാനം Read more »

കൂപ്പുകൈകളുമായ് ബലിവട്ടത്തില്‍ നിന്ന് ഗര്‍ഭഗൃഹത്തിലെ അരണ്ടവെളിച്ചത്തിലേക്ക് നോക്കി അനന്തശയനനോട് ആവലാതികളൊക്കെ പറഞ്ഞ് തിരികെയെത്തിയപ്പോഴേക്കും വൈകിയിരുന്നു. തെരുവില്‍ കോലപ്പൊടിയില്‍ വരച്ചുണ്ടാക്കിയ രൂപങ്ങള്‍ ആസ്വദിച്ച്, പരിചയക്കാരോട് മിണ്ടി സൈക്കിളുമുരുട്ടിയാണ് സാധാരണ ജോലിക്കു പോകുക. ഇനി വേഗത്തില്‍ ചവിട്ടിയാല്‍ പോലും സമയത്തിന് സ്റ്റേഷനിലെത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. കുറച്ച് ദൂരം സൈക്കിള്‍ ചവിട്ടിയപ്പോള്‍ തന്നെ ചെറുതായി കിതച്ചു തുടങ്ങി. മനസ്സിനും ശരീരത്തിനും …

സ്വാമിയും പെണ്‍മക്കളും Read more »

അപ്പുവും ചന്തുവും നിഷയും ആമിനയുമൊക്കെ തൂക്കുപാത്രത്തില്‍ ഉച്ചക്കഞ്ഞി വാങ്ങിക്കൊണ്ടുവന്ന് സ്ഥിരമായി കഴിക്കാന്‍ ഇരിക്കുന്ന മരച്ചുവട്ടില്‍ വട്ടത്തിലിരുന്നു. ചന്തു വളരെ നാടകീയമായി കാക്കി നിക്കറിന്റെ പോക്കറ്റില്‍ നിന്നും പച്ച മാറിയിട്ടില്ലാത്ത ഒരു നീണ്ട വാളന്‍ പുളി പുറത്തെടുത്തു കാട്ടി. കണ്ടോ, ഞാന്‍ വഴിക്കൊരിടത്തു നിന്നു കഞ്ഞീടൊപ്പം കഴിക്കാന്‍ പറിച്ചതാ. എനിക്കും താ.. പുളിയെക്കുറിച്ചുള്ള ആലോചന തന്നെ വായിലൂറ്റിയ …

സംസാരിക്കുന്ന മൈന Read more »

ഗൌരീ.. ആ ജനാല തുറന്നു എന്തു കാണുവാ? തുറക്കരുതെന്ന് പറഞ്ഞതല്ലേ. വീടുമൊത്തം ഇനി പൊടി നിറയും. ഇതുപോലെ അനുസരണയില്ലാത്ത ഒരു കുട്ടി.. ഭാര്യ മകളോടു കയര്‍ക്കുന്നു.. ഇതിന് തുടര്‍ച്ച മിക്കവാറും എന്നോടായിരിക്കും. ആഹാ.. ഇതു കണ്ട് ചുമ്മാ ഇരിക്കുവാണോ. ആ ജനാല എന്തിനാണ് അടച്ചിട്ടതെന്ന് അറിയില്ലേ? അവള്‍ അതു തുറക്കുമ്പോള്‍ ഒന്നു വിലക്കിയാലെന്താ? വീടു വൃത്തിയാക്കി …

ഗൌരിയും മുതിര്‍ന്നവരും Read more »

“തറവാടിന്റെ തൊടിയിലേക്കിറങ്ങി നോക്കിയാല്‍ കണ്ണെത്താദൂരത്ത് കൊയ്യാറായ പാടം അതിനുമപ്പുറം കാഴ്ചക്ക് അതിര്‍ത്തികുറിച്ച് റെയില്‍വേപാളം. പാടത്തിന്റെ ഇങ്ങേക്കരയില്‍ ഓണത്തിന് ഊഞ്ഞാല്‍ കെട്ടിയിരുന്ന മാനത്തോളം കിളരമുള്ള മാവും മറ്റു മരങ്ങളും.. ഇതിനിടയിലൂടെ നെല്‍ച്ചെടികളില്‍ ഒരു ഓളമായി വീശിയതിന്റെ  സുഗന്ധവും പേറി ഇളം തെന്നല്‍ എന്റെ ചെവിയില്‍ മന്ത്രിക്കുന്നു.. മോനെന്നെ ഓര്‍ക്കുന്നുണ്ടോ.. എന്നെ ഞാനാക്കിയ ഗ്രാമത്തെ എങ്ങനെ മറക്കാന്‍ , …

#Oru nuNa കഥ Read more »

ഓടി ക്ഷീണിച്ചപ്പോള്‍ ക്ലാസ്സ് മുറിയില്‍ ഒളിച്ച് നിന്ന് നന്ദു ആര്‍ത്തിയോടെ ശ്വാസം വിഴുങ്ങി. സഹകള്ളന്‍മാര്‍ പോലീസുകാരെ കളിയാക്കിക്കൊണ്ട് കൊണ്ട് സ്കൂള്‍ മുറ്റത്ത് ഓടുന്നു. കളിയുടെ രസം കളഞ്ഞ് അധികസമയം ഒളിച്ചുനില്‍ക്കാന്‍ കഴിയില്ല. കിതപ്പടക്കി ക്ലാസ്സിന് പുറത്ത് കളിമുറ്റത്തേക്കോടി.

തൊട്ടേ…. മുറിക്ക് വെളിയില്‍ ഒളിച്ചിരുന്ന ഒരു കുട്ടി പോലീസ് പിടികൂടിയതാണ്. എതിരാളിയെ നന്ദു ദ്വേഷ്യത്തോടെ നോക്കി. ചട്ടുകാലന്‍ കുഞ്ഞുമോന്‍. ആദ്യമായാണെന്ന് തോന്നുന്നു അവന്‍ ആരെയെങ്കിലും പിടിക്കുന്നത്. വയ്യാത്ത കാലും വച്ച് അവന്‍ മണ്ടി വരുമ്പോഴേക്കും മറ്റുള്ളവര്‍ പിടിക്കാനാവാത്ത ദൂരെത്തേക്കോടുകയാണ് പതിവ്. അവന്‍ സന്തോഷം കൊണ്ട് കുടുകുടെ ചിരിക്കുന്നത് കണ്ട് നന്ദുവിന്റെ പകയും ചിരിക്ക് വഴിമാറി. കൂട്ട ചിരിക്കൊടുവില്‍ അവന്‍ കുഞ്ഞുമോനെയും കൂട്ടി വരാന്തയിലിരുന്നു. സംഘത്തലവനെ പോലെ നിയമ ലംഘകരായ കൂട്ടാളികള്‍ക്ക് പതുങ്ങിച്ചെല്ലുന്ന ശത്രുക്കളെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തു.